അമ്മേ എന്നു വിളിച്ചപ്പോള്‍ അമ്മയുടെ മറു ചോദ്യം. നീ എന്നെ തന്നെയാണൊ വിളിച്ചെ? ഒന്നു ഞെട്ടിയെങ്കിലും അമ്മയും പത്രം വായിച്ചുകാണും എന്നോര്‍ത്തപ്പോള്‍ വേറൊന്നും പറയുവാന്‍ തോന്നിയില്ല! പത്രം നിറച്ചും അമ്മയല്ലിയോ? പത്രതന്‍പുരാട്ടിയുടെ ഭാഷയില്‍ ഈ അമ്മ - കാരുണ്യത്തിന്റെ മഹാസാഗരം സ്നേഹത്തിന്റെ നീലാകാശം!(നമ്മടവിടെ ഒന്നും ഇല്ലേ നിങ്ങടെവിടെ ഒക്കെ ഇണ്ടേ എന്ന കണ്ടാണശ്ശേരി പ്രയോഗം ഓര്‍മ്മവന്നു). കുട്ടിക്കാലം മുതലേ ദൈവവുമായി അടുത്ത് ഇടപെഴകാന്‍ തുടങ്ങിയ അമ്മ ആ ചൈതന്യത്തിന്റെ പ്രകാശകിരണങ്ങള്‍ ഭക്തരിലും ചൊരിയുന്നു! (ഭയങ്കര സ്വാധീനമാ).എം.എസ്.വിശ്വനാഥന്റെ പഴയ ഗാനം ഓര്‍ത്തുകൊണ്ടു സ്വയം പറഞ്ഞു. ഇനി പെറ്റമ്മേ എന്നു വിളിച്ചു നോക്കാം!
Showing posts with label Amma. Show all posts
Showing posts with label Amma. Show all posts
Tuesday, March 11, 2008
Subscribe to:
Posts (Atom)