
Sunday, April 13, 2008
വിഷു

Monday, April 7, 2008
ഭോപ്പാലിലെ ജീവിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട 'പീഡിതര്‍'

Thursday, April 3, 2008
നമ്മള്‍ക്ക് എന്ത് പറ്റി?

സര്‍ക്കാര്‍ കണക്ക് പ്രകാരം കേരളത്തിലുണ്ടാകുന്ന റോഡപകടങ്ങളില്‍ എഴുപത്ശതമാനത്തിനും കാരണം മദ്യപാനമാണു. മദ്യഷാപ്പുകള്‍ തുറക്കാത്ത ദിവസങ്ങളില്‍ അപകടങ്ങളും കുറയുന്നു. 'അല്‍പം അടിച്ചിട്ട്' അമ്മയേയും ഭാര്യയേയും കുട്ടികളേയും തല്ലുവാന്‍ പണ്ടേ നമുക്ക് സ്വ്യാതന്ത്ര്യമുണ്ട്. പല കാര്യങ്ങളിലും നമ്മള്‍ ദേശീയതലത്തില്‍ ഒന്നാമതാണു. ആത്മഹത്യാനിരക്കില്‍ ദേശീയനിരക്കിനേക്കാള്‍ ഇരട്ടിയാണു നമ്മുടെ നേട്ടം. അന്‍പത് ശതമാനം ആത്മഹത്യകളുടെ പിറകിലും വില്ലന്‍ മദ്യം തന്നെ. ആത്മഹത്യ കൂടാതെ സാക്ഷരത, മദ്യപാനം, തൊഴിലില്ലായ്മ എന്നീ മേഖലകളിലും നമ്മള്‍ ഒന്നാമതാണു. അരിക്കു ചിലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക നമ്മള്‍ മദ്യത്തിനു ചിലവാക്കുന്നുണ്ട് എന്നു അഭിമാനപൂര്‍വ്വം പറയാം! തൊഴിലില്ലെങ്കിലും അല്‍പം മോന്തുവാനുള്ള വക ജനത്തിനു എങ്ങിനെയെങ്കിലും തടയും എന്നാണു സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിട്ടുള്ള കാരണം. ഓണമായാലും ക്രിസ്തുമസ്സ് ആയാലും മദ്യമില്ലെങ്കില്‍ എന്താഘോഷം? മാവേലിയേയും മനുഷ്യപുത്രനേയും വരവേല്‍ക്കാന്‍ ഒരു ധൈര്യം വേണ്ടേ? കഴിഞ്ഞ ഓണക്കാലത്ത് നൂറ്റന്‍പത് കോടി രൂപയുടെ മദ്യമെങ്കിലും നമ്മള്‍ സേവിച്ച് കാണുമെന്ന് കണക്കുകള്‍ പറയുന്നു. നമ്മള്‍ അല്‍പം അടിക്കുന്ന ഈ ശീലം കാരണം സര്‍ക്കാരിനു നികുതിയിനത്തില്‍ കിട്ടുന്നത് 2500 കോടി രൂപയിലധികമാണു! സര്‍ക്കാരിനും വരുമാനം വേണ്ടേ?
സ്വന്തം വീട്ടിലിരുന്ന് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ സേവിക്കുവാന്‍ നമുക്ക് മടിയാണു. ഒറ്റയ്ക് ഒരു പെഗ്ഗ് അടിക്കണമെങ്കിലും ബാറില്‍ തന്നെ പോകണം. കല്യാണമായാലും ഇരുപത്തെട്ടായാലും നാട്ടുകാരെ വിളിച്ച് ഒന്നു കൂടിയില്ലെങ്കില്‍ അന്തസ്സ് കുറയും. പുറം നാടുകളില്‍ അദ്ധ്വാനിച്ച് പണമുണ്ടാക്കുന്ന നമ്മുടെ ബന്ധുക്കള്‍ കേരളത്തിലേയ്ക്കയക്കുന്ന ഭീമന്‍ തുകയുടെ (200 ബില്യണ്‍ രൂപ?) നല്ലൊരു ശതമാനം വിദേശമദ്യത്തിനായി ചിലവാക്കിയാണു അധ്വാനത്തിന്റെ മൂല്യം നമ്മള്‍ മനസ്സിലാക്കുന്നത്.നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണെങ്കില്‍ മദ്യവിപത്തൊന്നും ഞങ്ങളുടെ വിഷയമല്ല എന്ന നിലയില്‍ മുന്നോട്ട് പോകുകയാണു. ഹൈറുന്നീസമാരും മാണിച്ചന്മാരും രാഷ്ട്രീയക്കാരുടെ ഉറ്റ സുഹൃത്തുക്കളാണു. ഇവര്‍ വിചാരിച്ചാല്‍ ഐജിയുടെ വരെ തൊപ്പി തെറിക്കും!
സര്‍ക്കാര്‍ കണക്കുകളില്‍ നിന്ന് കുടിയന്മ്മാരുടെ രാഷ്ട്രീയ ചേരിതിരുവ് മനസ്സിലാക്കുവാന്‍ സാധ്യമല്ല. ഇതില്‍ ആര്‍.എസ്സ്.എസ്സ് കാരും സഖാക്കളും ഖദര്‍ധാരികളും ഉള്‍പ്പെടുമെന്ന് നമുക്ക് ഉൂഹിക്കാം. ഈ സത്യമറിയാവുന്നതുകൊണ്ടാണു വിജയന്‍ സഖാവ് കോട്ടയം സമ്മേളനത്തില്‍ സ്വന്തം സഖാക്കളോട് വെള്ളമടിച്ചാല്‍ വയറ്റികിടക്കണം എന്ന് പറഞ്ഞത്.
ആധുനിക ജീവിത രിതികള്‍ മൂലമുള്ള സംഘര്‍ഷമാണു മദ്യപാനത്തിലേയ്ക് നയിക്കുന്നത് എന്നൊരു വാദമുണ്ട്. അപ്പോള്‍ മെട്രോപോളിറ്റന്‍ സംസ്ക്കാരം ഇല്ലാത്ത ഗ്രാമങ്ങളില്‍പോലും മദ്യപാന ശീലം കൂടുന്നതോ?നമ്മള്‍ക്ക് എന്ത് പറ്റി? പ്രതീക്ഷകളും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതുമൂലമുള്ള നിരാശയാണോ ഒരു ജനതയെ ആത്മഹത്യയിലേയ്ക്കും മദ്യപാനത്തിലേയ്ക്കും ലഹരിമരുന്നുകളിലേയ്ക്കും നയിക്കുന്നത്? അല്ലെങ്കില്‍ പ്രതീക്ഷകളുടെ ലോകത്തേയ്ക്കുള്ള ഒരു കുറുക്കുവഴിയാണു മദ്യപാനം എന്ന് കരുതുന്നതുകൊണ്ടോ? കൃത്യമായ ഉത്തരമോ പോംവഴിയോ ഇല്ലാത്തതുകൊണ്ട് യാഥാര്‍ഥ്യങ്ങളെ തിരിച്ചറിഞ്ഞ്, ഉപഭോഗ സംസ്ക്കാരത്തിന്റെ ചതിക്കുഴികള്‍ മനസ്സിലാക്കി, വികസന സങ്കല്‍പ്പങ്ങളെ പുനര്‍നിര്‍വചിച്ചുകൊണ്ട് നമുക്ക് ജീവിക്കുവാന്‍ ശ്രമിച്ചുകൂടെ?
Wednesday, March 26, 2008
ചെങ്ങറ സമരവും ധാര്‍മ്മികതയും

ചെങ്ങറ സമരത്തിനെതിരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പരിചയാണു സ. ഏ.കെ.ബാലന്‍. നേരമ്പോക്കിനു മന്ത്രിപ്പണിയുണ്ട്. സഖാവിന്റെ ഒരു പ്രസ്താവന കണ്ടപ്പോഴാണു സമരക്കാര്‍ക്ക് ധാര്‍മ്മികത തീരെ ഇല്ല എന്ന് മനസ്സിലായത്. കാരണം അന്യന്റെ ഭൂമിയല്ലേ സമരക്കാര്‍ തങ്ങള്‍ക്ക് കിട്ടണം എന്നാവശ്യപ്പെടുന്നത്? അത് ഒട്ടും ശരിയല്ല!
സഖാവെ, സമരം ചെയ്യുന്ന മണ്ണിന്റെ മക്കള്‍ക്ക് രാഷ്ട്രീെയബോധം കുറവാണു. കുടികിടപ്പ് നിയമപ്രകാരം പണ്ട് ഭൂമികിട്ടിയവരോട് ഭൂമി തിരിച്ചുകൊടുക്കുവാന്‍ പറയുമോ എന്ന് മണ്ണിന്റെ മക്കള്‍ ചോദിച്ചേക്കാം. കാരണം അന്നും സ്വകാര്യ ഭൂമിയില്‍നിന്നാണല്ലോ കുടികിടപ്പവകാശം കൊടുത്തത്?
Tuesday, March 25, 2008
തസ്ലീമ നസറീന്‍

നാലുവര്‍ഷത്തെ ഇന്ത്യയിലെ ജീവിതം മതിയാക്കി തസ്ലീമ വീണ്ടും യൂറോപ്പിലേയ്ക് മടങ്ങി. വളരെ പ്രതീക്ഷകളോടെയാണു അവര്‍ കല്‍ക്കത്തയിലേയ്ക് വന്നത്. സ്വന്തം രാജ്യത്ത് നേരിടേണ്ടിവന്ന ദുരിതങ്ങള്‍ ജനാധിപത്യ രാജ്യത്തിലും തന്നെ പിന്തുടരുന്നു എന്നത് ഇപ്പോഴും അവര്‍ക്ക് വിശ്വസിക്കുവാന്‍ പ്രയാസം. മുസ്ലീം സമുദായത്തിലെ ഒരുവിഭാഗം തസ്ലീമയ്ക്കെതിരെ കല്‍ക്കത്തയില്‍ തെരുവിലിറങ്ങിയപ്പോള്‍ വിപ്ലവഭരണകൂടം ഒന്നു ഞെട്ടി. നന്ദിഗ്രാമിനും സിങ്കൂരിനും ശേഷം വോട്ട്ബാങ്കുകളില്‍ വീണ്ടും ചോര്‍ച്ചയുണ്ടാകുന്നത് എങ്ങനെ തടഞ്ഞുനിര്‍ത്താം എന്നതായിരുന്നു സഖാക്കളുടെ ചിന്ത. തസ്ലീമയ്ക്ക് വിസ കൊടുത്തത് കേന്ദ്രസര്‍ക്കരാണെന്നും ഇതില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്നും പറഞ്ഞ് യെച്ചൂരി സഖാവ് ഒഴിഞ്ഞ് മാറി. തൊമ്മന്‍ അഴഞ്ഞപ്പോള്‍ ചാണ്ടി മുറുകി! എം.എഫ്. ഹുസൈനെ ഇന്ത്യയില്‍ കാലുകുത്തുവാന്‍ അനുവദിക്കില്ല എന്നു പറയുന്നവര്‍ 'തസ്ലീമ ബെന്‍' നെ ഹൈന്ദവപറുദീസയിലേയ്ക് ക്ഷണിക്കുവാന്‍ മറന്നില്ല! ഈ വരുന്ന മെയ് ജൂണ്‍ മാസങ്ങളില്‍ ബംഗാളില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലീം സഹോദരങ്ങളുടെ വോട്ട് നേടിയാലെ ഇടതിനും കോണ്‍ഗ്രസ്സിനും ഭരണം ഉറപ്പിക്കുവാന്‍ പറ്റു. അതിനുശേഷം ലോകസഭാ തിരഞ്ഞെടുപ്പും ഉണ്ടായേക്കാം. വോട്ടിനേക്കാള്‍ വലുതല്ലല്ലോ ആവിഷ്കാര സ്വാതന്ത്ര്യം?
തസ്ലീമ, ഇന്ത്യയെ മറന്നേക്കൂ, ഞങ്ങളോട് ക്ഷമിക്കൂ!!!
Tuesday, March 18, 2008
നമ്മള്‍ കൊയ്യാത്ത വയലെല്ലാം....

കേരളത്തിലെ കര്‍ഷകര്‍ പ്രത്യേകിച്ചും നെല്‍കൃഷിക്കാര്‍ മരമണ്ടന്മ്മാരാണു! വല്ല കാര്യമുണ്ടോ കൃഷിപോലുള്ള പഴഞ്ചന്‍ പരിപാടിയ്ക് പോയിട്ട്? അരി വേണ്ടുവോളം ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍നിന്നും കിട്ടും. സ്വല്‍പം കുറവുണ്ടെങ്കില്‍ മുട്ടയും പാലും കോഴിയും വേണ്ടുവോളമുണ്ട്. വേനല്‍ മഴ കാരണം സംസ്ഥാനത്ത് 13,000 ഹെക്ടറില്‍ കൃഷി നശിച്ചുവെന്ന് - കൊയ്തതും കൊയ്യാത്തതുമായ നെല്ല് ഉള്‍പ്പടെ - ബൂര്‍ഷ്വാ പത്രങ്ങള്‍. കുട്ടനാട്ടില്‍ തൊഴിലാളി ക്ഷാമം മൂലം കൊയ്ത്ത് വൈകി എന്നും (സാക്ഷരതയിലൂടെ ഞങ്ങള്‍ക്ക് മനസ്സിലായല്ലോ കൃഷി മോശമാണെന്ന്) കൊയ്യാനുള്ള യന്ത്രം യഥാസമയത്ത് ഉപയോഗിക്കുവാന്‍ സഖാക്കളുടെ നേതൃത്വത്തിലുള്ള യൂണിയന്‍ അനുവാദം കൊടുത്തില്ല എന്നും വര്‍ഗ്ഗ ശത്രുക്കള്‍ പറയുന്നു. ശത്രുക്കള്‍ക്കറിയില്ലല്ലോ മുതലാളിത്തഘട്ടത്തില്‍ ഇങ്ങനെ ചില അടവും നയവും വേണ്ടിവരുമെന്ന്! കൃഷി എന്തിനാ? പാടം നികത്തി ഫ്ലാറ്റുകളോ അല്ലെങ്കില്‍ ബംഗാള്‍ സഖാക്കള്‍ ചെയ്തപോലെ പ്രത്യേക സാമ്പത്തിക മേഖലകളാക്കി ഫാക്റ്ററികളോ പണിതുകൂടെ? ഒന്നുമില്ലെങ്കില്‍ ഇഷ്ടികക്കളമാക്കാമല്ലോ?
നമ്മള്‍ കൊയ്യാത്ത വയലെല്ലാം
നമ്മുടെതാക്കാം ഭൂമാഫിയേ!
Monday, March 17, 2008
മുല്ലപ്പെരിയാര്‍
