Wednesday, March 26, 2008

ചെങ്ങറ സമരവും ധാര്‍മ്മികതയും



ചെങ്ങറ സമരത്തിനെതിരെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ പരിചയാണു സ. ഏ.കെ.ബാലന്‍. നേരമ്പോക്കിനു മന്ത്രിപ്പണിയുണ്ട്‌. സഖാവിന്റെ ഒരു പ്രസ്താവന കണ്ടപ്പോഴാണു സമരക്കാര്‍ക്ക്‌ ധാര്‍മ്മികത തീരെ ഇല്ല എന്ന് മനസ്സിലായത്‌. കാരണം അന്യന്റെ ഭൂമിയല്ലേ സമരക്കാര്‍ തങ്ങള്‍ക്ക്‌ കിട്ടണം എന്നാവശ്യപ്പെടുന്നത്‌? അത്‌ ഒട്ടും ശരിയല്ല!


സഖാവെ, സമരം ചെയ്യുന്ന മണ്ണിന്റെ മക്കള്‍ക്ക്‌ രാഷ്ട്രീെയബോധം കുറവാണു. കുടികിടപ്പ്‌ നിയമപ്രകാരം പണ്ട്‌ ഭൂമികിട്ടിയവരോട്‌ ഭൂമി തിരിച്ചുകൊടുക്കുവാന്‍ പറയുമോ എന്ന് മണ്ണിന്റെ മക്കള്‍ ചോദിച്ചേക്കാം. കാരണം അന്നും സ്വകാര്യ ഭൂമിയില്‍നിന്നാണല്ലോ കുടികിടപ്പവകാശം കൊടുത്തത്‌?

4 comments:

Nishedhi said...

സ. ഏ.കെ.ബാലന്റെ പ്രസ്താവന കണ്ടപ്പോഴാണു ചെങ്ങറ സമരത്തിനു ധാര്‍മ്മികത ഇല്ല എന്ന് മനസ്സിലായത്‌!

ജിം said...

അന്ന് ചെങ്കൊടി പാവപ്പെട്ടവന്റെ കൂടെയായിരുന്നു; ഇന്ന് മുതലാളിമാര്‍ക്കൊപ്പവും. അങ്ങനെയൊരു വ്യത്യാസമുണ്ട്. കമ്യൂണിസവും കാലോചിതമായി മാറുന്നതായിരിക്കും! :‌)

Unknown said...

കമ്യൂണിസവും കാലോചിതമായി മാറുന്നതായിരിക്കും!

Anonymous said...

Samaratthinte koode varu, verum jalpanangal nirthu!