Friday, May 2, 2008

ഞങ്ങള്‍ എവിടെ പോകും?













































പാമ്പുകള്‍ക്ക്‌ മാളമുണ്ട്‌, പറവകള്‍ക്ക്‌ ആകാശമുണ്ട്‌, മൃഗങ്ങള്‍ക്കോ? മനുഷ്യപുത്രന്‍ തലചായ്ക്കാനും, കീശ നിറയ്ക്കുവാനും വേണ്ടി കാടായ കാടൊക്കെ കൈയ്യേറിക്കൊണ്ടിരിയ്ക്കുമ്പോള്‍ മൃഗങ്ങളുടെ ദുരിതങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിയ്ക്കും.
ആസ്സാമിലെ കര്‍ബി ആങ്ങ്‌ ലങ്ങ്‌ ജില്ലയിലെ ദല്‍ദോലി ഗ്രാമത്തില്‍ ട്രെയിന്‍ ഇടിച്ച്‌ മാരകമായി പരിക്കേറ്റ പിടിയാന 30 അടി താഴ്ചയിലുള്ള ചെളിക്കുണ്ടിലേയ്ക്കാണു തെറിച്ച്‌ വീണത്‌. അഞ്ച്‌ ദിവസത്തിനു ശേഷമാണു പരിശീലനം നേടിയ മറ്റാനകളുടെ സഹായത്തോടെ പരിക്കേറ്റ പിടിയാനയെ പുറത്തെടുക്കുവാന്‍ കഴിഞ്ഞത്‌! ട്രെയിന്‍ വരുന്നതു കണ്ട്‌ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടയിലാണു പിടിയാനയെ തീവണ്ടിയിടിച്ചത്‌. അഞ്ച്‌ ദിവസത്തെ യാതനകള്‍ക്ക്‌ ശേഷം, ചെളിയില്‍നിന്നും പുറത്തെടുത്ത്‌ ഒരുമണിയ്ക്കൂറിനുള്ളില്‍ പാവം ആന ഈ ലോകത്തോട്‌ യാത്ര പറഞ്ഞു.

3 comments:

Nishedhi said...

പാമ്പുകള്‍ക്ക്‌ മാളമുണ്ട്‌, പറവകള്‍ക്ക്‌ ആകാശമുണ്ട്‌, മൃഗങ്ങള്‍ക്കോ?

Anonymous said...

നല്ല ചിത്രങ്ങള്‍. കമന്റ് വിന്‍ഡോ പോപ് ആയിട്ടാണ്‌ വരുന്നത്. അതു മാറ്റിയാല്‍ നല്ലതായിരുന്നു.

Nishedhi said...

നന്ദി! നിര്‍ദ്ദേശം നടപ്പാക്കി!